1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullappally Ramachandran KPCC Congress High Command

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നു മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നു; ഡല്‍ഹിക്ക് വിളിക്കാത്തതിലും അതൃപ്തി

Mullappally Ramachandran
കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതോടെ പാര്‍ട്ടി വേദികളില്‍ നിന്നു വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്നറിയിപ്പ് പോലും നല്‍കാതെ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ മുല്ലപ്പള്ളിക്ക് അതൃപ്തിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മുല്ലപ്പള്ളി പാര്‍ട്ടി വേദികളില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. മുതിര്‍ന്ന നേതാവ് ആയിട്ടും ഹൈക്കമാന്‍ഡ് തന്നെ വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ഡല്‍ഹിയിലേക്ക് വിളിക്കുകയോ അനുനയ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാത്തതിലും മുല്ലപ്പള്ളിക്ക് പരിഭവമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ മുല്ലപ്പള്ളിക്ക് താല്‍പര്യമുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്നു ദേശീയ രാഷ്ട്രീയത്തിലേക്ക് രമേശ് ചെന്നിത്തലയെ മാത്രമാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഇതും മുല്ലപ്പള്ളിക്ക് തിരിച്ചടിയായി. 
 
അടുത്ത ലേഖനം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കുക എപ്പോള്‍?