1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vigilance preliminary inquiry against k sudhakaran

കെ സുധാകരനെതിരെ വിജിലൻ‌സ് അന്വേഷണം

സുധാകരൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
 
കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് സുധാകരന്റെ മുന്‍ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും കണ്ണൂർ ഡിസിസി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടും സുധാകരൻ  സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം.
 
ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലന്‍സ് ഡയറക്ടറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
About Writer
അഭിറാം മനോ‌ഹർ
അടുത്ത ലേഖനം
ഫിലിപ്പീൻസിൽ 92 പേർ സഞ്ചരിച്ച സൈനിക വിമാനം തകർന്ന് വീണു