അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (12:21 IST)
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും ജനവിധി തേടുമെന്ന് സൂചന. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ നാളെ തീരുമാനമുണ്ടാകും. മുല്ലപ്പള്ളി സ്ഥാനാർത്ഥി ആവുകയാണെങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക്
കെ സുധാകരൻ എത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം കെപിസിസി പദവി ഒഴിയാതെ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് ആഗ്രഹം. നിലവിലെ എംഎൽഎമാർ എല്ലാവരും തന്നെ തിരെഞെടുപ്പിൽ മത്സരിക്കും. കെസി ജോസഫിന്റെ കാര്യത്തിൽ മാത്രമാണ് അവ്യക്തത നിലനിൽക്കുന്നത്. ഇത്തവണ കോൺഗ്രസ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകുമെന്നാണ് പുറത്തുവരുന്ന സൂചന.