ചെറുതോണി|
VISHNU.NL|
Last Updated:
വെള്ളി, 31 ഒക്‌ടോബര്‍ 2014 (19:37 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അപകട ഭീഷണിയെന്ന് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലെ പതിമൂന്നാമത്തെ ഷട്ടര്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കൂടാതെ പന്ത്രണ്ടാം ഷട്ടറിന്റെ ബെയറിംഗില്‍ പൊട്ടലും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട് വെള്ളം കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ഷട്ടറുകളാണ് ഇത്.
രണ്ടു ഷട്ടറുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തിരമായി താഴ്ത്തണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനൊട് തമിഴ്നാട് പ്രതികരിച്ചിട്ടില്ല.
നിലവില്‍ 136 അടിക്ക് മുകളിലാണ് ഡാമിലെ ജലനിരപ്പ്. തുലാവര്‍ഷവും, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും കേരളത്തില്‍ കനത്ത മഴയ്ക്ക് ഇടയാക്കുമെന്നതിനാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നിന്ന് കൂടുതല്‍ വെള്ളം അണക്കെട്ടീലേക്ക് ഒഴുകി എത്താന്‍ ഇടയാക്കും.
മുഴുവന്‍ ഷട്ടറും പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ ജലനിരപ്പ് 140 അടിക്ക് മുകളില്‍ പോകാന്‍ ഇടയാക്കും. ഇത് ഡാമിന്റെ സുരക്ഷയെ അപകടപ്പെടുത്തുമെന്നാണ് ആശങ്ക. എന്നാല്‍ തമിഴ്നാട് ഇക്കാര്യത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് ഈ പ്രതിസന്ധിക്കു കാരണമായത്. എന്നാല്‍ ഇനി അറ്റകുറ്റപ്പണി നടത്തിയാലും അതിന് കാലതാമസമുണ്ടാകുമെന്നാണ് സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.