മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; കേസ് ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ , തമിഴ്‌നാട് ,കേരളം , സുപ്രീംകോടതി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (09:23 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടില്‍
സുരക്ഷയ്‌ക്കായി കേന്ദ്ര സേന വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യമാണ് പരിഗണിക്കുന്നത്. അതേസമയം, അണാക്കെട്ടിന്റെ സുരക്ഷയ്‌ക്കായി പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ അനുവദിച്ചതായി കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.


ദേശീയ സുരക്ഷ അപകടത്തിലാക്കുന്ന വിധത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേരളം ആരോപിച്ചിരുന്നു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ കേരളം സംശയം പ്രകടിപ്പിച്ചിരുന്നു. എല്‍. ടി.ടി.ഇ.യുടെ ഭാഗത്തുനിന്നുള്ള ഭീഷണി ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള കേരളത്തിന്റെ നിക്കത്തിന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയായിരുന്നു. പുതിയ അണക്കെട്ടിനായി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസർക്കാർ തള്ളിയ കേന്ദ്രം തമിഴ്‌നാടിന്റെ ആവശ്യത്തോട് യോജിക്കുകയായിരുന്നു. പ്രദേശത്ത് കേരളം പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :