കുട്ടികള്‍ക്കുള്ള പനിമരുന്നിനു പകരം വന്നത് മദ്യം..!

കൊച്ചി| VISHNU N L| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (10:32 IST)
സംസ്ഥാത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി വിതരണം ചെയ്യാനെത്തിച്ച പനിമരുന്നില്‍ മദ്യം. കുട്ടികള്‍ക്ക് നല്‍കാനുല്ല പാരസെറ്റാമോള്‍ സിറപ്പിലാണ് മദ്യം കലര്‍ന്നതായി കണ്ടെത്തിയത്. മരുന്നില്‍ 95 ശതമാനവും ആല്‍ക്കഹോളാളാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് മരുന്നുകലുടെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം മൂന്നര ലക്ഷം ബോട്ടിലുകളാണ് വിവിധ ആശുപത്രികളിലായി ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്. ഇവ തിരിച്ചെടുക്കുക ദുഷ്കരമാണ്.

അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നിലാണ് മദ്യം അപകടകരമായ അലവില്‍ കണ്ടെത്തിയത്.
പാരസെറ്റമോള്‍ ലയിപ്പിക്കുന്നതിനായി പാരഹൈഡ്രോക്സി ബെന്‍സോയ്റ്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കേണ്ടത്. അതിന് പകരമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മദ്യമാണ്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കുട്ടികല്‍ക്കായുല്ല മരുന്ന് ഇത്തരത്തില്‍ മദ്യത്തില്‍ ലയിപ്പിക്കാന്‍ പാടുല്ലതല്ല എന്ന് വിലക്കുള്ളതാണ്.

വിലക്ക് ലംഘിച്ച് മരുന്ന് നിര്‍മ്മിച്ചത് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. കേരള മെ‍ഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ 15 വെയര്‍ഹൗസുകളിലുമായി എത്തിച്ച പാരസെറ്റാമോള്‍ 125 എംജി സിറപ്പിലാണ് മദ്യം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ പരാതിപ്പെട്ടപ്പോളാണ് വിതരണം നിര്‍ത്തിവച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം മരവിപ്പിക്കണമെന്ന് കെഎംഎസ്‌സിഎല്‍ എംഡി വെയര്‍ഹൗസ് മാനേജര്‍മാർക്ക് ഇന്നലെ അടിയന്തര നിര്‍ദേശം നല്‍കി.

കോര്‍പ്പറേഷനിലെ വിദഗ്ധസമിതി കമ്പനി സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമാണ് കരാറിന് അന്തിമ അംഗീകാരം നല്‍കുന്നത്. എന്നാല്‍ വിതരണത്തിനെത്തിയത് ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിനു ഹാനീകരമായതുമായ മരുന്നും ഇതില്‍ ദുരൂഹതയുള്ളതായി സംശയിക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :