മുല്ലപ്പെരിയാറില്‍ തമിഴ്നാട് പണി തുടങ്ങി;13 സ്‌പിൽവേ ഷട്ടറുകള്‍ താഴ്ത്തി

മുല്ലപ്പെരിയാർ , തമിഷ്നാട് , സുപ്രീംകോടതി , കേരളം
കുമളി| jibin| Last Updated: വ്യാഴം, 17 ജൂലൈ 2014 (16:22 IST)
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താനായി ഡാമിലെ 13 സ്‌പിൽവേ ഷട്ടറുകളും തമിഴ്നാട് താഴ്ത്തി. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതിന് സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ ഈ നീക്കം.

നേരത്തെ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്താനായി തമിഴ്നാട്
നടപടികൾ പൂർത്തിയാക്കിയിരുന്നു. സ്പില്‍വേഷട്ടറുകളില്‍ തമിഴ്‌നാട് വന്‍തോതില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഷട്ടറുകള്‍ താഴ്ത്തുന്നതിലൂടെ ഡാമിലെ ജല നിരപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യം.

ജലനിരപ്പ് 142 അടിയാക്കണമെന്ന നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ തിരുവനന്തപുരത്തുനടന്ന ആദ്യ യോഗത്തില്‍ത്തന്നെ തമിഴ്‌നാട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും അണക്കെട്ട് സന്ദര്‍ശിച്ചശേഷം തീരുമാനിക്കാമെന്നാണ് കേരളം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :