പാര്‍ട്ടി വിടാന്‍ മടിയില്ല; യോഗത്തില്‍ പൊട്ടിക്കരഞ്ഞ് എംടി രമേശ്

പാര്‍ട്ടി വിടാന്‍ മടിയില്ല; യോഗത്തില്‍ പൊട്ടിക്കരഞ്ഞ് എംടി രമേശ്

 MT Ramesh , BJP , kummanam rajasekharan , RSS , police case , ബിജെപി , മെഡിക്കൽ കോളജ് കോഴ , വികെ സജീവന്‍ , എ​സ്ആ​ർ കോ​ള​ജ് , എംടി രമേശ്
തിരുവനന്തപുരം| aparna| Last Modified ശനി, 22 ജൂലൈ 2017 (15:25 IST)
വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പറഞ്ഞ രമേശ് പാർട്ടിയിലെ ചിലർ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തി. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ല. ചിലർ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സമഗ്രമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും രമേശ് പറഞ്ഞു.

എംടി രമേശിനെതിരെ ചിലര്‍ വ്യാജരേഖ ചമച്ചുവെന്ന് നേതൃയോഗത്തില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന വക്താവ് വികെ സജീവനാണ് ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയണമെന്നും സജീവന്‍ മുന്നറിയിപ്പ് നല്‍‌കി.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യ​താ​യി ബി​ജെ​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദ് വ​ർ​ക്ക​ല എ​സ്ആ​ർ കോ​ള​ജ് ഉ​ട​മ ആ​ർ ഷാ​ജി​യി​ൽ​നി​ന്ന് 5.60 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :