കോഴ ഇടപാടില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും പങ്ക്, 70കോളജുകളിൽ നിന്ന് പണം വാങ്ങി; ലക്ഷ്യം 1200 കോടി പിരിച്ചെടുക്കല്‍ - കോടിയേരി

70 കോളജുകളിൽ നിന്ന് ബിജെപി നേതാക്കൾ കോഴപ്പണം കൈപ്പറ്റി: കോടിയേരി

 Kodiyeri balakrishnan , BJP , MT Ramesh , Kodiyeri , CPM , kummanam rajasekharan , സിപിഎം , കോടിയേരി ബാലകൃഷ്ണന്‍ , ബിജെപി , കുമ്മനം രാജശേഖരന്‍ , സി പി എം , എം ടി രമേശ്
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 21 ജൂലൈ 2017 (16:50 IST)
മെഡിക്കല്‍ കോളജ് കോഴ ഇടപാടില്‍ ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ക്കും പങ്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. രാജ്യത്തെ 70 കോളജുകളിൽനിന്ന് ബിജെപി കോഴപ്പണം കൈപ്പറ്റി. അഴിമതി നടത്തി 1200 കോടി പിരിച്ചെടുക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസർക്കാരും ഉൾപ്പെട്ട കുംഭകോണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടത്. സിബിഐയെ ഈ കേസ് ഏൽപ്പിച്ചാൽ എന്താകും സ്ഥിതിയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കേരളത്തിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ വൻ അഴിമതിയാണ് നടക്കുന്നത്. സമ്പൂർണ അഴിമതി പാർട്ടിയായി ബിജെപി മാറിയിരിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :