കേട്ട വാര്‍ത്ത ശരി; കോഴ ഇടപാടില്‍ എംടി രമേശിനെ കുടുക്കാൻ ശ്രമിച്ചെന്ന് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തല്‍ - ബിജെപി കനത്ത പ്രതിസന്ധിയില്‍

കോഴ ഇടപാടില്‍ എംടി രമേശിനെ കുടുക്കാൻ ശ്രമിച്ചെന്ന് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തല്‍ - ബിജെപി കനത്ത പ്രതിസന്ധിയില്‍

MT Ramesh , BJP , kummanam rajasekharan , narendra modi , RSS , മെഡിക്കൽ കോളജ് കോഴ , ആർഎസ് വിനോദ് , ആർ ഷാജി , ബിജെപി , എംടി രമേശ് , കോഴ വിവാദം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 21 ജൂലൈ 2017 (20:53 IST)
കള്ളപ്പണത്തിനെതിരെ പോരാടാനിറങ്ങിയ ബിജെപിയെ പിടിച്ചുലച്ച ആരോപണത്തില്‍ സംസ്ഥാന സെക്രട്ടറി എംടി രമേശിനെ കുടുക്കാൻ ശ്രമം ഉണ്ടായെന്ന് പാര്‍ട്ടിയില്‍ നിന്നും
പുറത്താക്കപ്പെട്ട ആർഎസ് വിനോദ്.

രമേശിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ പേരു പറയാൻ അന്വേഷണ കമ്മിഷൻ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ ഷാജിയോടും ഇതേ ആവശ്യം കമ്മിഷൻ ഉന്നയിച്ചു. ടെലിഫോൺ വഴിയാണ്
രമേശിന്റെ പേര് പറയാൻ ഷാജിയോട് ആവശ്യപ്പെട്ടതെന്നും മനോരമ ന്യൂസിന്റെ
കൗണ്ടർ പോയിന്റിൽ ആർഎസ് വിനോദ് വ്യക്തമാക്കി.

കമ്മിഷന്‍ എന്നോടും രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ആർഎസ് വിനോദ് പറഞ്ഞു. എംടി രമേശിനെ കുടുക്കാൻ വേണ്ടിയാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കോഴ ആരോപണം തിരിച്ചടിയായതോടെ ബി​ജെ​പി സ​ഹ​ക​ര​ണ സെ​ൽ ക​ണ്‍​വീ​ന​ർ ആ​ർഎ​സ് വി​നോ​ദി​നെ പാ​ർ​ട്ടി​യി​ൽ​ നിന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പു​റ​ത്താ​ക്കിയിരുന്നു. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണ്. പ്ര​വ​ർ​ത്തി മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​മാണെന്നും ​ആ​രോ​പ​ണ​ങ്ങ​ൾ കേ​ന്ദ്ര നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കുമ്മനം ഇന്നലെ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യ​താ​യി ബി​ജെ​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദ് വ​ർ​ക്ക​ല എ​സ്ആ​ർ കോ​ള​ജ് ഉ​ട​മ ആ​ർ ഷാ​ജി​യി​ൽ​നി​ന്ന് 5.60 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :