കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (13:58 IST)
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. വീണ്ടും 55,000 കടന്നു. ഇന്ന് 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയിലെത്തി. നാലു ദിവസത്തിനിടെ 1,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഓണത്തിനോടനുബന്ധിച്ച് സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. വെള്ളിയാഴ്ച 960 രൂപയും ശനിയാഴ്ച 320 രൂപയും കൂടിയിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന് 6,880 രൂപയാണ് വില. ആഗോളവിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയെയും ബാധിക്കുന്നത്. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 2,600 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :