അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്തതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട് നടന്നത്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് എം പി വീരേന്ദ്രകുമാര്‍

കോഴിക്കോട്| JOYS JOY| Last Modified ശനി, 30 ജൂലൈ 2016 (17:16 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോട് നടന്ന ആക്രമണത്തെ അപലപിച്ച് എം പി വീരേന്ദ്രകുമാര്‍. അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്തതാണ് കോഴിക്കോട് നടന്നതെന്ന് മാതൃഭൂമിയുടെ എം ഡിയും എം പിയുമായ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.

മാവോയിസ്റ്റുകളെ മോചിപ്പിക്കാനല്ല മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പോയതെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് ഇത് തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് ഐ മാത്രം വിചാരിച്ചാല്‍ കാര്യം നടക്കുമെന്നാണെങ്കില്‍ മറ്റുള്ള ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :