മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോഴിക്കോട് ടൌണ്‍ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് ടൌണ്‍ എസ് ഐക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്| JOYS JOY| Last Modified ശനി, 30 ജൂലൈ 2016 (16:22 IST)
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോഴിക്കോട് ടൌണ്‍ വിമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച സസ്പെന്‍ഷന്‍ ഉത്തരവ് ഡി ജി പി പുറത്തിറക്കി. എസ് ഐയുടേത് ഗുരുതരമായ കൃത്യവിലോപമെന്ന് ഇന്റലിജന്‍സ് എ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാവിലെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ, ക്രമസമാധാന ചുമതലകളില്‍ നിന്നും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്നും എസ് ഐയെ വിമോദിനെ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്നാല്‍,
ഉച്ചയ്ക്ക് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ എടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഇതേ എസ് ഐ കൈയേറ്റം ചെയ്യുകയായിരുന്നു. നിങ്ങള്‍ക്ക് എതിരെ എനിക്ക് പരാതിയുണ്ടെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജിനെയും കൂട്ടാളികളെയും സ്റ്റേഷനകത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

രേഖാമൂലമുള്ള ഒരു നിര്‍ദ്ദേശവും ഇല്ലാതിരിക്കെ ആയിരുന്നു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :