വീരേന്ദ്രകുമാറിനോട് തനിക്ക് ശത്രുതയില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 1 ജനുവരി 2016 (16:28 IST)
വീരേന്ദ്രകുമാറിനോട് തനിക്ക് ശത്രുതയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തിരുവനന്തപുരത്ത് എം പി വീരേന്ദ്രകുമാറിന്റെ പുസ്തകം ‘ഇരുള്‍ പരക്കുന്ന കാലം’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിണറായി വിജയനും വീരേന്ദ്രകുമാറും ഒരേ വേദി പങ്കിടുന്നത്.

ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു എന്നത് വ്യാഖ്യാനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
വീരേന്ദ്രകുമാറുമായി തനിക്ക് ശത്രുതയില്ല. വ്യക്തിപരമായ അടുപ്പവും രാഷ്‌ട്രീയമായ വിയോജിപ്പുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, നാളെ ഒരുമിച്ച് നിന്ന് പോരാടുന്നതിന് ഒന്നും തടസ്സമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സോഷ്യലിസ്റ്റുകാരുടെ സ്ഥാനം ഇടതുപക്ഷത്താണെന്നും ജനം അതാണ് ആഗ്രഹിക്കുന്നതെന്നും തിരുത്തേണ്ടത് തിരുത്തണമെന്നും പിണറായി വിജയന്‍ പ്രസംഗത്തിനിടെ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയകേരളത്തില്‍ പുതിയ മാറ്റങ്ങള്‍ക്കുള്ള വേദി കൂടിയാകുകയാണ് പുതുവത്സര ദിനത്തിലെ പുസ്തക പ്രകാശന ചടങ്ങ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :