ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്വഴക്കം എല്‍ഡിഎഫില്‍ ഇല്ല: കാനം

   വി എസ് അച്യുതാനന്ദന്‍ , കാനം രാജേന്ദ്രന്‍ , സിപിഐ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (13:35 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കവെ
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനെ നയിക്കാന്‍ വിഎസിന് അയോഗ്യതയില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മുന്നണിയെ അദ്ദേഹം നല്ല രീതിയില്‍ നയിച്ചുവെന്നും കാനം പറഞ്ഞു.

ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്വഴക്കം എല്‍ഡിഎഫില്‍ ഇല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ വി എസ് യോഗ്യന്‍ തന്നെയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പുള്ള
കേരള യാത്രയുടെ ക്യാപ്റ്റനായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ നിയോഗിച്ചതിനു പിന്നാലെയാണ് സിപിഐയുടെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :