കാര്‍ ബ്രേക്കിട്ടു; മുഖം മുന്‍സീറ്റില്‍ ഇടിച്ച് പിണറായി വിജയന് പരുക്ക്

കൊല്‍ക്കത്ത| JOYS JOY| Last Updated: തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (09:35 IST)
കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് മുഖം മുന്‍സീറ്റില്‍ ഇടിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നിസാര പരുക്ക്. കൊല്‍ക്കത്തയില്‍ സി പി എം പ്ലീനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പിണറായി വിജയന്‍.

പ്ലീനത്തിന് തുടക്കം കുറിച്ച് കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൌണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ കാല്‍നടയാത്രക്കാരന്‍ കുടുകെ ചാടിയപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു.

കണ്ണട മൂക്കിന്റെ ഇടതുവശത്ത് അമര്‍ന്നാണ് അദ്ദേഹത്തിന് നിസാര പരുക്കേറ്റത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്കുകയും അദ്ദേഹം റാലിയില്‍ പങ്കെടുക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :