കൊല്ലം|
BIJU|
Last Modified വെള്ളി, 18 മെയ് 2018 (22:02 IST)
വിലകൂടിയ ഫോണ്‍ വാങ്ങിനല്‍കണമെന്ന മകന്‍റെ വാശിക്ക് മുന്നില്‍ കീഴടങ്ങാതെ
അമ്മ ജീവനൊടുക്കി. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. 35000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കണമെന്ന മകന്‍റെ ആഗ്രഹം വലിയ വഴക്കായി മാറിയപ്പോഴാണ് അമ്മ
ആത്മഹത്യ ചെയ്തത്.
നിലവില്‍ 9000 രൂപയുടെ ഫോണ്‍ കൈവശമുള്ള മകന്‍ 35000 രൂപയുടെ ഫോണ്‍ വാങ്ങിനല്‍കണമെന്നാണ് വാശിപിടിച്ചത്. മകന്‍ ഇപ്പോള്‍ എസ് എസ് എല്‍ സി പാസായതേയുള്ളൂ. അത്രയും വിലകൂടിയ ഫോണ്‍ വാങ്ങിനല്‍കില്ലെന്ന് പലതവണ പറഞ്ഞിട്ടും മകന്‍ വാശി തുടര്‍ന്നു.
കഴിഞ്ഞ ദിവസവും ഇതേ കാരണത്താല്‍ അമ്മയും മകനും വഴക്കിട്ടു. അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയായിരുന്നു വഴക്ക്. ദേഷ്യം വന്ന മകന്‍ മീനും പാത്രവും വലിച്ചെറിഞ്ഞു.
ഇതില്‍ മനംനൊന്ത അമ്മ ഉടന്‍ തന്നെ സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് നടന്ന് ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.
മരിച്ച യുവതിയുടെ ഭര്‍ത്താവ് സര്‍ക്കാരുദ്യോഗസ്ഥനാണ്. അദ്ദേഹം സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം.