19കാരിയെയും കൂട്ടി 20കാരന്‍ വീട്ടിലെത്തി; വീട്ടുകാരും നാട്ടുകാരും പൊലീസും വെട്ടിലായി!

പെണ്‍കുട്ടി, യുവാവ്, യുവതി, പ്രേമം, പ്രണയം, ഒളിച്ചോട്ടം, Love, Girl, Boy, Marriage, Female
മലപ്പുറം| BIJU| Last Modified ബുധന്‍, 16 മെയ് 2018 (20:53 IST)
പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെയും കൂട്ടി സ്വന്തം വീട്ടിലെത്തിയ ഇരുപതുകാരനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചു. പിന്നീട് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലാക്കി.

പാലായില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയും കൂട്ടി കഴിഞ്ഞദിവസം രാത്രി യുവാവ് ചങ്ങരം‌കുളത്തെ സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു. ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയതാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും യുവാവ് വ്യക്തമാക്കിയത്.

ഇതോടെ ഇവരെ തടഞ്ഞുവച്ച നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി. എന്നാല്‍ അവര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

ഇതോടെ പയ്യന്‍റെ വീട്ടുകാരും നാട്ടുകാരും പൊലീസും അവതാളത്തിലായി. പിന്നീട് പൊലീസ് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :