അടിമാലി|
VISHNU.NL|
Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (10:47 IST)
അവിഹിത ബന്ധം കണ്ടതിന് തന്റെ പത്തു വയസുകാരനായ മകനെ
അമ്മ വിഷം കൊടുത്ത് കൊന്നു. ഇടുക്കി അടിമാലി പണിക്കന്‍കുടിയിലാണ് സംഭവം നടന്നത്. അടിമാലിക്ക് സമീപം പണിക്കന്‍കുടി , ഇല്ലിസിറ്റിയില്‍ പച്ചക്കര വീട്ടില്‍ സുധയാണ് , മറ്റൊരാളുമായുള്ള അവിഹിതബന്ധം കണ്ടതിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ വിഷം കൊടുത്തു കൊന്നത്.
2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാല്‍ കൊലപാതകം തെളിഞ്ഞത് കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം നാലുവര്‍ഷങ്ങള്‍ക്കു ശേഷം വന്നപ്പോഴാണ്. സുധയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇത് ഒരുദിവസം ഇവരുടെ മകന്‍ ആരോമല്‍ കാണുകയായിരുന്നു. കണ്ടത് ആരോടും പറയരുതെന്ന് പറഞ്ഞ് ആരോമലിനെ സുധ വിലക്കിയെങ്കിലും മകന്‍ ഇത് അച്ഛനൊട് പറയുമെന്ന സംശയത്തേ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ സുധ തീരുമാനിച്ചത്.
ഇതിനായി സ്വന്തം തറവാട്ടില്‍ നിന്ന് മാര്‍കമായ വിഷം മോഷ്ടിച്ചുകൊണ്ടുവന്നു. വീട്ടില്‍ ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്ന ദിവസം മകന് ബീഫ് കറിവച്ച് വിഷം കലക്കി കൊടുക്കുകയായിരുന്നു. സ്വന്തം കൈകൊണ്ട് തന്നെ വിഷം കലര്‍ത്തിയ ബീഫ് കറി ചോറില്‍ പൊതിഞ്ഞ് സുധ മകന്‍ നല്‍കുകയായിരുന്നു.
വിഷബാധയേറ്റ് നുരയും പതയും വന്ന ആരോമല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നപ്പൊള്‍ മാരകമായ ഫ്‌ലൂറേറ്റ് വിഷമാണ് മരണകാരണമെന്ന് തെളിയുകയായിരുന്നു.
ഇത്രയും മാരകമായ വിഷം ഒരിക്കലും പത്തുവയസുള്ള കുട്ടികള്‍ അബദ്ധത്തില്‍ പോലും കൈകാര്യം ചെയ്യില്ലെന്ന സംശയമാണ് കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചത്. ഈ സംശയമാണ് സുധയേ പൊലീസ് ചോദ്യം ചെയ്യുന്നതിനു കാരണം.ചോദ്യം ചെയ്യലിലാണ് സുധ കുറ്റം സമ്മതിച്ചത്. സുധയെ നാളെ അടിമാലി കോടതിയില്‍ ഹാജരാക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.