വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ അശ്ളീല പ്രചാരണം : യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (19:49 IST)
കൊല്ലം : വ്യാജ അക്കൗണ്ടിലൂടെ യുവതിക്കെതിരെ അശ്ളീല പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വലിയകുളങ്ങര മേടയിൽ വീട്ടിൽ എസ്.സോണി എന്ന 39 കാരനായ അർജന്റീനയിൽ ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായത്.

യുവതിയുടെ അശ്ളീല ചിത്രം വ്യാജമായി നിർമ്മിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇയാൾ പ്രചരിപ്പിച്ചത്. യുവതിയുടെ ഫേസ് ബുക്കിലുള്ള ചിത്രം എടുത്താണ് ഇയാൾ മോർഫ് ചെയ്തു വീഡിയോ ഉണ്ടാക്കിയത്. ചിത്രം കണ്ട യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ്‌ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :