1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. More than hundred covid cases in TVM

ഒറ്റദിവസം സമ്പർക്കം വഴി നൂറിലേറെ രോഗികൾ: തലസ്ഥാനത്ത് സ്ഥിതി ഗുരുതരം

കൊവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 129 പേർക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു ജില്ലയിൽ നിന്ന് മാത്രമായി നൂറിലേറെ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്.വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 
 
തിരുവനന്തപുരം ജില്ലയിൽ മാർച്ച് 11നാണ് ആദ്യകേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.വെള്ളിയാഴ്ച വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു; മാര്‍ച്ച് 25 ശേഷം ആത്മഹത്യ ചെയ്തത് 18വയസിനു താഴെയുള്ള 66കുട്ടികള്‍