പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നതായി ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂലൈ 2020 (15:58 IST)
സംസ്ഥാനത്ത് കൊവിഡ് സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി അതീവഗൗരവകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.ആറാം തീയതി മുതൽ നടന്ന പരിശോധനയിൽ 243 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.പ്രായം ചെന്ന 5000ൽ അധികം പേര്‍ പ്രദേശത്ത് ഉണ്ട്. അതിൽ തന്നെ 70 വയസ്സിന് മുകളിൽ ഉള്ള 2000ൽ അധികം പേരുണ്ടെന്നും ഇത്രയധികം ആളുകളെ വൈറസിൽ നിന്നും രക്ഷിക്കാൻ കർശന നിയന്ത്രണങ്ങൾ കൊണ്ടല്ലാതെ സാധിക്കുകയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം പൂന്തുറയിലെ രോഗവ്യാപനതോത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും പൂന്തുറയിൽ കേന്ദ്രീകരിച്ചു.പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവർത്തകരുടേയും സേവനം തേടിയിട്ടുണ്ട്. ആന്റിജൻ പരിശോധനക്കെതിരെ പൂന്തുറയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം ഉണ്ടായി. ഇന്നത്തെ സംഘർഷത്തിന് ആരാണ് പ്രേരിപ്പിച്ചതെന്നറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പൂന്തുറയിൽ അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്നും പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :