ഭീഷണിയായി ഡെൽറ്റ പ്ലസ് വ്യാപനം, രണ്ടാം തരംഗം തീ‌രും മുൻപ് തന്നെ കേസുകൾ കൂടുന്നതിൽ ആശങ്ക

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (09:05 IST)
കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ.ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കമെന്നാണ് നിർദേശം.

രോഗവ്യാപനം കൂടിയ മേഖലകളിൽ 10 മടങ്ങ് വരെ പരിശോധന വർധിപ്പിച്ചിട്ടും തുടർച്ചയായ 5 ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി 10ന് മുകളിലാണ്. കൊവിഡ് രണ്ടാം തരംഗം അവസാനിക്കുകയാണെന്ന് വിലയിരുത്തലുകൾക്കിടെയാണ് അതിന് മുൻപ് തന്നെ കേസുകൾ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ്. നേരത്തേ നടന്ന സീറോ സർവ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരിൽ മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്.

അതിനാൽ തന്നെ കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ഇതിനിടയിൽ ലോക്ക്‌ഡൗൺ മാറ്റിയ തീരുമാനം വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വൈറസിന്റെ വ്യാപനത്തിനിടയാക്കുമെന്നും കൂടുതൽ തീവ്രവകഭേദങ്ങളുണ്ടാക്കാനുള്ള സാധ്യതകളെ വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :