ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം

ശ്രീനു എസ്| Last Modified ശനി, 26 ജൂണ്‍ 2021 (20:05 IST)
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം കണ്ടെത്തി. കോവിഡിന്റെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് ഭയപ്പെടുന്ന ഡെല്‍റ്റാ പ്ലസ് വകഭേദത്തിന്റെ വ്യാപനം ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 51 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 22 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്നാട് 9,മധ്യപ്രദേശ് 7,കേരളം 3,പഞ്ചാബ് 2,ഗുജറാത്ത് 2, ആന്ധ്രാപ്രദേശ്,ഒഡീഷ,രാജസ്ഥാന്‍,ജമ്മുകാശ്മീര്‍,ഹരിയാന,കര്‍ണാടക എന്നിവിടങ്ങളില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഡെല്‍റ്റാ പ്ലസിന്റെ കണക്കുകള്‍. എന്നിരുന്നാലും ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഡെല്‍റ്റാ പ്ലസിന്റെ വ്യാപനം രൂക്ഷമല്ലെന്നും നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :