വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍

ശ്രീനു എസ്| Last Updated: ശനി, 26 ജൂണ്‍ 2021 (19:54 IST)
വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍. ഇന്നു രാവിലെയോടെയാണ് ഇവര്‍ അവശനിലയിലായത്. കൊല്‍ക്കത്തയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ വച്ച് ഇവര്‍ വ്യാജ വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇത് വ്യാജവാക്‌സിന്‍ മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇവര്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതായി പറയുന്നു. വയറുവേദനയും രക്തസമ്മര്‍ദ്ദ കുറയുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്തു. നിലവില്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ ആറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :