ദേവികുളം/തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (19:54 IST)
മൂന്നാർ ടൗണിലെ അനധികൃത നിർമാണങ്ങൾക്കെതിരെയും കൈയേറ്റങ്ങൾക്കെതിരെയും നടപടിയെടുത്ത മൂന്നാർ ദേവികുളം സ്പെഷ്യൽ തഹസിൽദാരെ സ്ഥലംമാറ്റി. നെടുങ്കണ്ടം ലാൻഡ് അസൈൻമെന്റ് ഓഫീസിലേക്കാണ് എജെ തോമസിനെ സ്ഥലം മാറ്റിയത്.
15 ദിവസത്തിന് മുമ്പാണ് എജെ തോമസ് മൂന്നാറിൽ തഹസിൽദാരായി ചുമതലയേൽക്കുന്നത്. തുടര്‍ന്ന് അദ്ദേഹം മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കെതിരെ എജെ തോമസ് നോട്ടീസ് നൽകി. വൻകിട റിസോർട്ടുകൾ അടക്കമുള്ളവരോട് ഭൂമിയുടെ യഥാർത്ഥ രേഖകൾ ഹാജരാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
തഹസിൽദാരുടെ ഈ നടപടിയാണ് സ്ഥലംമാറ്റത്തിന് കാരണമായതെന്നാണ് വിവരം. തഹസിൽദാര്‍ക്കെതിരെ മൂന്നാർ സംരക്ഷണ സിമിതിയും സിപിഎമ്മും പ്രതിഷേധിച്ചിരുന്നു. എന്നാൽ ഒഴിവ് വന്നതിനാലാണ് തഹസിൽദാരെ മാറ്റിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.