മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

  Pinarayi vijayan , Cpm , Thomas chandy , Highcourt , തോമസ് ചാണ്ടി , പിണറായി വിജയന്‍ , മുഖ്യമന്ത്രി , ഹൈക്കോടതി
കൊച്ചി| jibin| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2017 (13:32 IST)
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി. കേരളാ യൂണിയൻ മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹർജി നൽകിയത്.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​സ​ഭ​യ്ക്കു​മു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് വ്യക്തമാക്കുന്ന ഹര്‍ജിയില്‍ തോമസ് ചാണ്ടിയുടെ ഹർജിയും മന്ത്രിമാരുടെ ബഹിഷ്കരണവും ഇതിനു തെളിവാണെന്നും വ്യക്തമാക്കുന്നു.

തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി സമര്‍പ്പിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :