രേണുക വേണു|
Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (07:58 IST)
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും. എല്ലാവരെയും സംസാരത്തിലൂടെ കൈയിലെടുക്കാന്‍ മോന്‍സണ് പ്രത്യേക കഴിവുണ്ടായിരുന്നു. മോന്‍സന്റെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
മോണ്‍സണ്‍ മാവുങ്കല്‍ സ്ത്രീകളെ 'വീഴ്ത്തി'യിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കിയാണ്. 'കോസ്മറ്റോളജിസ്റ്റ്' എന്നുപറഞ്ഞ് നടന്നിരുന്ന ഇയാള്‍, ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ഇവ. അതിനാല്‍ത്തന്നെ പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതല്‍പേര്‍ അറിഞ്ഞു. ഇത്തരത്തില്‍ നിരവധിപേര്‍ മോന്‍സന്റെ അടുക്കല്‍ എത്തിയിരുന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് വിവരം. സൗജന്യമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി സ്ത്രീകളെ കൈയിലെടുക്കാനുള്ള പ്രാവീണ്യവും മോന്‍സണ്‍ കാണിച്ചിരുന്നു.
വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ മോണ്‍സണ്‍ 'വീഴ്ത്തി'യത് സാരിയുടുക്കാന്‍ പഠിപ്പിച്ചാണ്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച് വരാന്‍ നിര്‍ദേശിക്കുകയും സാരിയുടുക്കാന്‍ ഇയാള്‍ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.