മോന്‍സണ്‍ കോടികള്‍ തട്ടിയെന്ന് ക്രൈം ബ്രാഞ്ച്; പക്ഷേ, ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യം

രേണുക വേണു| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (07:44 IST)

പുരാവസ്തുവിന്റെ പേരിലുള്‍പ്പെടെ കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യം. വിവിധ കേസുകളിലായി 20 കോടിയോളം രൂപ മോന്‍സണ്‍ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍ ഏറെക്കുറെ ശൂന്യം. വീട്ടില്‍ നിന്നു പണമൊന്നും കണ്ടെടുത്തിട്ടുമില്ല. മോന്‍സണ്‍ ആരുടെയോ ബിനാമിയാണെന്നാണ് ഇപ്പോള്‍ സംശയം. മോന്‍സണ്‍ തട്ടിയെന്ന് പറയുന്ന തുകയൊക്കെ എവിടെ പോയെന്ന് ക്രൈം ബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിര്‍മിത കാറില്‍ നോട്ടെണ്ണല്‍ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാള്‍ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റല്‍ ഇടപാടുകളോ നടന്നാല്‍ രേഖയാവും എന്നതാവാം കാരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :