ബാലയുടെ വിവാഹത്തിനും മോന്‍സണ്‍ എത്തിയിരുന്നു, അടുത്ത സുഹൃത്തുക്കള്‍; മോന്‍സണെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ ബാല വിളിച്ചു

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (09:29 IST)

മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല ഇടപെട്ടതിനു തെളിവുകള്‍ പുറത്ത്. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അജിത്തിനെതിരെ മോന്‍സണ്‍ ആണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്നാണ് മോന്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പൊലീസില്‍ പരാതിപ്പെട്ടത്. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോന്‍സണെതിരെ പരാതി നല്‍കിയതെന്ന് അജിത്ത് ബാലയോട് ഫോണില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു. എന്നാല്‍, കേസ് പിന്‍വലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്നത്. കേസ് പിന്‍വലിക്കില്ലെന്ന് അജിത്ത് ബാലയോട് പറയുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.

ബാലയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മോന്‍സണ്‍. ബാലയുടെ വിവാഹത്തിനു മോന്‍സണ്‍ എത്തിയിരുന്നു. ബാലയുടെ യൂട്യൂബ് ചാനലില്‍ മോന്‍സണെ അഭിമുഖം ചെയ്തിട്ടുമുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :