ട്വിസ്റ്റ് ! മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിച്ച ബെഹ്‌റ ഇ.ഡി.ക്ക് കത്ത് നല്‍കിയിരുന്നു; മ്യൂസിയത്തിലുള്ളത് 'എല്ലാം വ്യാജം'

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (08:08 IST)

മോന്‍സണ്‍ മാവുങ്കലിന്റെ അനധികൃത സ്വത്തു സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2020 ല്‍ തന്നെ ഇ.ഡി.ക്ക് അന്നത്തെ പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ കത്ത് നല്‍കിയിരുന്നു. ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പൊലീസ് മേധാവി അന്ന് ഇ.ഡി.ക്ക് കത്തയച്ചത്. കൊച്ചിയിലെ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ച ശേഷമായിരുന്നു ഈ നടപടി. ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ബെഹ്‌റ ഇ.ഡി.ക്ക് കത്ത് നല്‍കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടാണ് മോന്‍സണെതിരെ പൊലീസ് നടപടിയെടുക്കുന്നത്.

എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിവാഹം 2019 മെയ് മാസത്തില്‍ കൊച്ചിയില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാനെത്തിയ പൊലീസ് ഉന്നതര്‍ അതേചടങ്ങില്‍ പങ്കെടുത്ത മറ്റൊരാള്‍ ക്ഷണിച്ചാണ് മോന്‍സന്റെ മ്യൂസിയത്തിലേക്ക് എത്തിയത്. വാളും അംശവടിയും പിടിച്ച് ഫോട്ടോക്കും പോസുചെയ്ത് തലസ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ പല ഗ്രൂപ്പുകളില്‍ മോന്‍സന്‍ തന്നെ ഇവ പ്രചരിച്ചരിപ്പിച്ചതറിഞ്ഞ എഡിജിപി മനോജ് എബ്രാഹമാണ് ഡിജിപിയോട് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :