അനുബന്ധ വാര്‍ത്തകള്‍
- ചടങ്ങുകളിലെത്തുക ആഡംബരക്കാറുകളുടെ അകമ്പടിയോടെ, നൽകുന്നത് ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ: തട്ടിപ്പിൽ പ്രോ!
- മോൻസൻ മാവുങ്കലിന്റെ കേസിലെ ഇടപെടൽ: ഐജി ലക്ഷ്മണിന് കാരണം കാണിക്കൽ നോട്ടീസ്
- കിരീടം വിറ്റ വകയിൽ 70,00 കോടി വരാനുണ്ട്, ഫെമ തടഞ്ഞതിനാൽ പിഴ അടക്കണം, ചേർത്തല സ്വദേശിയുടെ 6.27 കോടി പോയത് ഇങ്ങനെ
- 25 ലക്ഷം നൽകിയത് കെ സുധാരന്റെ സാന്നിധ്യത്തിലെന്ന് പരാതിക്കാരൻ, മോൻസന്റെ ഉന്നതബന്ധങ്ങൾ ഞെട്ടിപ്പിക്കുന്നത്
- പേരിനു മുന്നില്‍ 'ഡോക്ടര്‍'; ഡിഗ്രി പോലും പാസായിട്ടില്ല ! നുണകളുടെ കൊട്ടാരത്തില്‍ ആഡംബരമായി ജീവിച്ച മോന്സണ്
മോന്‍സണും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വളരെ അടുത്ത ബന്ധം ! രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ പ്രമുഖര്‍ 'പോക്കറ്റില്‍'
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട മോന്സണ് മാവുങ്കലിന് രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം. കോണ്‍ഗ്രസ് നേതാക്കളുമായി മോന്സണ് വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഇതില്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് മോന്‍സണുമായി ദീര്‍ഘകാലത്തെ പരിചയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും അടുത്ത ബന്ധമുള്ളത് ഉമ്മന്ചാണ്ടിയുമായിട്ടാണ്. മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട ചില കേസുകളില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൊലീസിലെ ഉന്നതരായും മോന്സണ് മാവുങ്കലിന് അടുത്ത ബന്ധം ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, മോന്സണ് മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ്.കെ.സുധാകരന് പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിച്ചിട്ടില്ലായെന്നും ഡോക്ടര്‍ എന്ന നിലയില്‍ മാത്രമാണ് മോന്‍സണെ പരിചയമെന്നും ചികിത്സക്കാണ് വീട്ടില്‍ പോയിട്ടുള്ളതെന്നും സുധാകരന് പറഞ്ഞു. 'പ്രസിഡന്റ് ആയതിന് ശേഷം കെപിസിസി ഓഫീസില്‍ വന്ന് മോന്സന് കണ്ടിരുന്നു. ആറോ ഏഴോ തവണ മോനസണ് മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുണ്ട്,' സുധാകരന് പറഞ്ഞു.