Paappan update: സുരേഷ് ഗോപി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത,പാപ്പന്‍ അപ്‌ഡേറ്റ്, ആ വിവരം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ജൂലൈ 2022 (08:50 IST)
ജോഷി സംവിധാനം ചെയ്ത 'പാപ്പന്‍' റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ വീണ്ടും പോലീസ് വേഷത്തില്‍ കാണാന്‍ ആരാധകരും കാത്തിരിക്കുന്നു.പാപ്പന്‍ എന്ന് വിളിക്കാറുള്ള എബ്രഹാം മാത്യു മാത്തന്‍ റിട്ടയേര്‍ഡ് എന്ന പോലീസ് ഓഫീസറായാണ് നടന്‍ എത്തുക. സിനിമയുടെ റിലീസ് ചെയ്തു ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്നത്താനാണ് സാധ്യത. അപ്‌ഡേറ്റ് വൈകുന്നേരം 4 32ന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ചിത്രത്തിന്റെ ഫൈനല്‍ മിക്സ് പൂര്‍ത്തിയായി. ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജേക്‌സ് ബിജോയ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :