വയനാട്ടില്‍ പതിനാല് പേര്‍ക്ക് കുരങ്ങുപനി; ജനങ്ങള്‍ ഭീതിയില്‍

  കുരങ്ങുപനി , വയനാട് , ആരോഗ്യ വകുപ്പ്
കല്‍പ്പറ്റ| jibin| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (20:16 IST)
സംസ്ഥാനത്ത് കുരങ്ങുപനി പടരുന്നതായി സ്ഥിരീകരണം. വയനാട്ടിലെ പുല്‍പ്പള്ളി മേഖലയില്‍ ഉള്ള പതിനാല് പേര്‍ക്കാണ് ആരോഗ്യ വകുപ്പ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വനത്തില്‍ ഫയര്‍ലൈന്‍ പണിക്ക് പോയവര്‍ക്കാണ് പനി പിടിപെട്ടത്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും. തളര്‍ച്ചയോ, അമിതമായ ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തണമെന്നും
അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :