പാലാരി വട്ടം മേല്‍പ്പാലം: സര്‍വ്വത്ര അഴിമതി, ദേശീയ പാത അതോറിറ്റിയുടെ അനുമതി പോലും വാങ്ങാതെയാണ് പാ‍ലം പണിതത്

Last Modified ശനി, 15 ജൂണ്‍ 2019 (13:21 IST)
വിവാദമായി മാറിയിരിക്കുന്ന പാലാരിവട്ടം മേൽപ്പാല വിഷയത്തിൽ സർവ്വത്ര അഴിമതിയെന്ന് കണ്ടെത്തൽ.
ദേശീയ പാത അതോറിറ്റിയില്‍ നിന്നും എന്‍ ഒ സി വാങ്ങാതെയാണ് പാലാരിവട്ടം മേല്‍പാലം നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തല്‍. അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥീരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹൈവേ അതോറിറ്റിയുടെ നിരാക്ഷേപ പത്രം നിർബന്ധമാണ്. എന്നാൽ, ഇതില്ലാതെയാണ് പാലം പണിതിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരാക്ഷേപ പത്രം നിർബന്ധമാണെന്നിരിക്കേ ഇതില്ലാതെ തന്നെ എങ്ങിനെ മേല്‍പാലം നിര്‍മ്മിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം.

പാലം നിര്‍മ്മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതിനെ കുറിച്ച് പ്രതികരിക്കാതെ സംസ്ഥാനസര്‍ക്കാര്‍ നിര്‍മ്മാണ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. 2014 ല്‍ നിര്‍മ്മിച്ച പാലത്തില്‍ സര്‍വ്വത്ര അഴിമതി നടന്നുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

എറണാകുളത്തെ ഏററവും തിരക്കുള്ള മേല്‍പ്പാലം സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ സഹിതം പൊതുജനത്തിന് ബോധ്യപ്പെട്ടതോടെ യു ഡി എഫും പ്രതിരോധത്തിലായി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പാലം പണിതത്. ഉദ്യോഗസ്ഥരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവച്ച് കൈയ്യൊഴിയാനാണ് അന്നത്തെ പൊതമരാമത്ത് വകുരപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ ശ്രമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :