നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (17:45 IST)
എറണാകുളം: ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രിയിലെ ഇലക്ട്രീഷ്യനായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. എസ്.എൻ ജംഗ്‌ഷനിലെ ആയുർവേദ ആശുപത്രിയിലെ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ശ്രീജിത്ത് (38) ആണ് പോലീസ് പിടിയിലായത്.

രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറുടെ മുറി ഇയാൾ പുറത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു നഴ്‌സിംഗ് സ്റ്റേഷനിൽ കയറി ഇയാൾ നഴ്‌സിനെ വലിച്ചിഴച്ചു മറ്റൊരു മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ബലപ്രയോഗത്തിനിടെ നഴ്സ് ഓടി രക്ഷപ്പെട്ടു. പിന്നീട് ആശുപത്രിയിൽ എത്തി ഇയാൾ നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് നഴ്‌സിന്റെ ഭർത്താവാണ് പോലീസിനെ അറിയിച്ചത്. അകനാട് സ്വദേശിയായ ഇയാളെ ഹിൽ പാലസ് പോലീസ് ഇൻസ്‌പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :