വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 26 മാര്‍ച്ച് 2023 (17:56 IST)
കൊല്ലം : വളർത്തു മൃഗത്തിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിരപ്പിൽ സ്വദേശി സുമേഷ് ആണ് സലാഹുദ്ദീൻ എന്നയാളുടെ പശുവിനെ ഉപദ്രവിച്ചത്.

റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചുമാറ്റി കെട്ടാൻ സലാഹുദീൻ എത്തിയപ്പോൾ സുമേഷ് പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്. സലാഹുദ്ദീൻ ബഹളം വച്ചതോടെ സുമേഷ് ഓടി വീട്ടിനുള്ളിൽ കയറി. പരാതിയെ തുടർന്നാണ് ചിതറ പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.

ഏറെ നാൾ മുമ്പ് സലാഹുദീനിന്റെ ഒരു പശു ചത്തിരുന്നു. എന്നാൽ ഇതിനെ താൻ പീഡിപ്പിച്ചു കൊന്നതാണെന്നു സുമേഷ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ അത് മദ്യ ലഹരിയിൽ സുമേഷ് പറഞ്ഞതാവാം എന്ന് കരുതി അന്ന് പരാതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭവം നേരിൽ കണ്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയം ഇയാൾ ഉപദ്രവം ചെയ്യാറുണ്ടെന്നും പരാതിയുണ്ട്. ഇയാൾ ലഹരിക്ക് അടിമായാണെന്നാണ് പോലീസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :