ബാലികയെ തട്ടിക്കൊണ്ടുപോയി അശ്ളീല വീഡിയോ കാണിച്ചശേഷം പീഡിപ്പിച്ച ഒഡീസാ സ്വദേശിക്ക് 27 വർഷത്തെ കഠിനതടവ്

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (18:07 IST)
മലപ്പുറം: ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി അശ്ളീല വീഡിയോ കാണിച്ചശേഷം ലൈംഗിക പീഡനം നടത്തിയ ഒഡീസാ സ്വദേശിക്ക് കോടതി 27 വർഷത്തെ കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നവരംഗ്പുർ സ്വദേശി ഹേമധാർ ചലനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2021 ജൂണിലായിരുന്നു. കൊടക്കാട് ക്വർട്ടേഴ്‌സിനു സമീപം താമസിച്ചിരുന്ന ഇയാൾ ക്വർട്ടേഴ്‌സിൽ താമസിച്ചിരുന്ന കർണ്ണാടക സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ഏഴു വയസുകാരിയെ 37 കാരനായ ഇയാൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിക്ക് അശ്ളീല വീഡിയോ കാണിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ മർദ്ദിക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പരപ്പനങ്ങാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിച്ചത്. തിരൂർ ഫാസറ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ദിനേശ് ആണ് ശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :