പെൺകുട്ടിക്ക് നേരെ അതിക്രമം : പ്രതിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 25 ജൂലൈ 2023 (19:11 IST)
കാസർകോട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ കോടതി ഒരു വർഷത്തെ തടവ് ശിക്ഷയ്ക്കും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് കാട്ടിപ്പോയിൽ കക്കോടി കൊമ്പൻകൈ വീട്ടിലെ റിജു എന്ന 38 കാരനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില് രണ്ടു മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം.

കേസിനാസ്പദമായ സംഭവം നടന്നത് 2022 മാർച്ചിലായിരുന്നു. ബൈക്കിൽ എത്തിയ പ്രതി കുട്ടിയെ നിർബന്ധിച്ചു ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയും കുട്ടിയുടെ കൈയിൽ പിടിക്കുകയും ചെയ്തു എന്നാണു കേസ്. ഇതിനു മുമ്പും ഇയാൾ കുട്ടിക്കെതിരെ അതിക്രമം കാണിച്ചിരുന്നു. നീലേശ്വരം പോലീസ് സ്റേഷനിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :