വിവാഹ വാഗ്ദാനം നൽകി പീഡനം : പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 4 മെയ് 2023 (17:39 IST)
കാസർകോട്: പത്തൊമ്പതുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസിലെ ഡ്രൈവർ പതിനെട്ടാം മൈൽ സ്വദേശി റെനിൽ വർഗീസിനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബസിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്. രാജപുരം സി.ഐ. കൃഷ്ണൻ കെ.കാളിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ മറ്റൊരു പീഡനക്കേസ് ഉൾപ്പെടെ അഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :