ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നു; തൃശൂരില്‍ വീടിന് തിപിടിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (09:16 IST)
ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നതിനെ തുടര്‍ന്ന് വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ മടപ്പാട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോശയും അടക്കം കത്തിനശിച്ചു. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതുകൊണ്ട് വലിയൊരു ആപത്ത് ഒഴിവായി. കാര്‍ത്ത്യായനിയും മകളും പേരക്കുട്ടികളുമാണ് ഇവിടെ താമസം. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :