ലാലിന്റെ ബ്ലോഗില്‍ പാക് സൈബര്‍ ആക്രമണം

തിരുവനന്തപുരം| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (12:33 IST)
നടന്‍ മോഹന്‍ ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗാണ് ഹാക്ക് ചെയ്യപ്പെട്ടത്.ടീം സൈബര്‍ വാരിയേഴ്‌സ് എന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നവരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാന്റെ പതാകയും ഒരു സന്ദേശവും വെബ്സൈറ്റിന്റെ ഫോറം സെക്ഷനില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ട സൈറ്റില്‍
ഇന്ത്യന്‍ സൈബര്‍ ആര്‍മി വെബ്സൈറ്റ് റിസ്റ്റോര്‍ ചെയ്തു എന്ന സന്ദേശമാണുള്ളത്.

നേരത്തെ വെബസൈറ്റില്‍ ഫ്രീ കശ്മീര്‍ എന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ ജമ്മു കാശ്മീരില്‍ പാവങ്ങളായ നിരവധി പേരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തുന്നുവെന്നും. പാക് അധീക കാശ്മീരിന് നേരെ ആക്രമണം നടത്തുന്നതിന്റെയും പ്രതികാരമായാണ് ഈ നടപടിയെന്നും പറയുന്നു.

ഇതുകൂടാതെ
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സെര്‍വറുകള്‍ എല്ലാം അപകടത്തിലാണെന്നും മനുഷ്യത്വത്തിന് നേരെ ഇന്ത്യന്‍ സൈന്യം ചെയ്തത് ഞങ്ങള്‍ മറക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :