ബിജു മേനോനാണോ? 'പറ്റില്ല' എന്ന് പറഞ്ഞു അവര്‍!

ബിജു മേനോന്‍, വെള്ളിമൂങ്ങ, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്
Last Updated: തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:36 IST)
സംവിധായകന്‍ ജിബു ജേക്കബും നടന്‍ ബിജു മേനോനും സന്തോഷത്തിലാണ്. 'വെള്ളിമൂങ്ങ' ഹിറ്റായി മാറിയിരിക്കുന്നു. അപ്രതീക്ഷിത വിജയമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ബിജുമേനോന്‍റെ താരമൂല്യം വീണ്ടും വര്‍ദ്ധിക്കുകയാണ്.

എന്നാല്‍ ഇതിനൊരു പിന്നാമ്പുറക്കഥയുണ്ട്. ബിജു മേനോനെയാണ് ഈ പ്രൊജക്ടില്‍ നായകനാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഒട്ടേറെ പ്രൊഡ്യൂസര്‍മാരും നടിമാരും ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയത്രേ. ചിത്രത്തിന്‍റെ കഥ എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ നായകന്‍റെ പേരുകേട്ടപ്പോള്‍ താല്‍‌പര്യമില്ലാതെ പിന്‍‌മാറുകയായിരുന്നു.

ബിജു മേനോന്‍ നായകനായാല്‍ ഈ സിനിമ പരാജയമാകുമെന്ന് കരുതിയാണ് നിര്‍മ്മാതാക്കളും നായികമാരുമൊക്കെ മാറിപ്പോയത്. എന്തായാലും ചിത്രം ബമ്പര്‍ ഹിറ്റായതോടെ ഈ പിന്‍‌മാറിയ നിര്‍മ്മാതാക്കളൊക്കെ ഇപ്പോള്‍ ബിജുവിനെ ഡേറ്റിനായി സമീപിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.

എത്ര ശരിയാണ് ആ ഡയലോഗ് - സിനിമ, വിജയിക്കുന്നവന്‍റെ മാത്രം കളമാണ്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :