മോഹൻലാലിനായി പൊട്ടിത്തെറിച്ച് മുരളീധരൻ; ബിജെപി നേതാവിന്റെ പ്രസ്‌താവന താരത്തെ പോലും ഞെട്ടിക്കും!

മോഹൻലാലിന്റെ കണ്ണ് നനയുമോ ?; മുരളീധരന്റെ വാക്കുകളില്‍ പകച്ച് വിമര്‍ശകര്‍!

 demonetisation, demonetisation issue, nepal india, nepal rupee, indian money , BJP , mohanlal , നോട്ട് അസാധുവാക്കല്‍ , ബിജെപി , വി മുരളീധരൻ , നടൻ മോഹൻലാല്‍ , ബ്ലോഗ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (16:40 IST)
നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച നടൻ മോഹൻലാലിന് പിന്തുണയുമായി ബിജെപി രംഗത്ത്.
മോഹൻലാൽ പറഞ്ഞതിനോട് വിയോജിപ്പുള്ളവർ കാരണങ്ങൾ സഹിതം വിശദീകരിക്കുകയാണ് വേണ്ടത്. അല്ലാതെ മോഹൻലാലിനെ പുലഭ്യം പറയുകയല്ല വേണ്ടതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പറഞ്ഞു.

മോഹന്‍‌ലാലിനെ അനാവശ്യമായി വിമര്‍ശിക്കുന്നത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും ഭീകരര്‍ക്കുമെതിരാണ് അദ്ദേഹത്തിന്റെ പ്രതികരണം. വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെക്കുറിച്ചാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നതെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

മോഹൻലാലിന്റെ അഭിപ്രായ പ്രകടനത്തിൽനിന്നും ഏതാനും വാക്കുകൾ മാത്രം അടർത്തിയെടുത്ത് ലോകം ആരാധിക്കുന്ന ആ നടനെ അവഹേളിക്കുന്നത് അത്യന്തം അപലപനീയമാണ്. മോഹൻലാലിനെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കി ചിലര്‍ അദ്ദേഹത്തിനെ ബ്ലോഗിലെ വരികള്‍ ഉപയോഗിക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

സത്യസന്ധമായ ഇന്ത്യക്കുവേണ്ടിയാണെന്ന് തിരിച്ചറിയുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് പിൻവലിക്കൽ പദ്ധതിയെക്കുറിച്ച് മോഹൻലാൽ അഭിപ്രായപ്പെട്ടത്. ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 10 ദിവസത്തിനു ശേഷം മോഹന്‍ലാല്‍ തന്റെ പിന്തുണ അറിയിച്ച് രംഗത്തുവന്നത്. ഏതൊരു പൗരനേയും പോലെ ഈ പദ്ധതിയുടെ നേട്ടങ്ങള്‍ വ്യക്തമായി മോഹന്‍ലാലിന് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം പൂര്‍ണമായി വായിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും മുരളീധരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :