സഹകരണബാങ്കുകളിലെ ഒരു ചില്ലിക്കാശ് നഷ്‌ടപ്പെടില്ല; കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങയാണ് നരേന്ദ്ര മോഡി; സാമ്പത്തിക അടിമത്തം ലക്‌ഷ്യമിടുന്ന തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി

നരേന്ദ്ര മോഡി കള്ളപ്പണക്കാരുടെ ലിസ്റ്റിനു മുകളില്‍ തലവെച്ച് ഉറങ്ങുന്നു

തിരുവനന്തപുരം| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (12:57 IST)
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കാനുള്ള ഗൂഡാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അടിയന്തരാവസ്ഥയിലെക്ക് നയിക്കാനുള്ള ഗൂഡാലോചനയല്ലേ ഇതെന്ന് സംശയിക്കുന്നു.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സി കള്ളപ്പണമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. നിയമപരമായ പ്രവര്‍ത്തികളിലൂടെ അല്ലാതെ സമ്പാദിച്ച പണം, അതാണ് കള്ളപ്പണം, എന്നാല്‍ ഇത് ഇല്ലാതാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രചാരത്തിലുള്ള 86% കറന്‍സിയും 500 രൂപ, 1000 രൂപ നോട്ടുകള്‍ ആയിരുന്നു. രാജ്യത്ത് ആകെ നടക്കുന്ന സാമ്പത്തിക ഇടപാടുകളില്‍ 90% വും കറന്‍സിയിലൂടെയാണ് നടക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ആളുകള്‍. 70ല്‍ പരം ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടത്. കേരളത്തില്‍ ഏഴ് ഹതഭാഗ്യരാണ് മരണപ്പെട്ടതെന്നും ജീവനൊടുക്കിയവരും ഇതില്‍ ഉള്‍പ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിദേശത്തുള്ള കള്ളപ്പണനിക്ഷേപം കൊണ്ടുവരികയും ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടുകളില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, 900 കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങുകയാണ് നരേന്ദ്ര മോഡിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നോട്ട് അസാധുവാക്കുന്നതിലൂടെ സാമ്പത്തിക അടിമത്തമാണ് ലക്‌ഷ്യമിടുന്നത്. പൌരന്റെ മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതില്‍ ആഗോള ഗൂഡാലോചന സംശയിക്കാം. കറന്‍സി പിന്‍വലിച്ചതു കൊണ്ട് കള്ളപ്പണക്കാര്‍ ബുദ്ധിമുട്ടുന്നില്ല. രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സാധാരണക്കാരായ ജനങ്ങളാണ് നടപടിയുടെ മുഖ്യഇര. 900 കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വെച്ച് കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ്. സഹകരണബാങ്കുകളിലെ ഒരു ചില്ലിക്കാശു പോലും നഷ്‌ടപ്പെടില്ല എന്ന ഗ്യാരന്റി എല്ലാവര്‍ക്കും നല്കുകയാണെന്നും ആരും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...