തിരുവനന്തപുരം|
Last Modified ചൊവ്വ, 22 നവംബര്‍ 2016 (10:10 IST)
സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ ബി ഐ കൂട്ടുനില്‍ക്കുന്നെന്നും സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്നും സഹകരണമന്ത്രി എ സി മൊയ്‌തീന്‍. പ്രത്യേക
നിയമസഭ സമ്മേളനത്തിലാണ് സഹകരണമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ഇതിനു മുമ്പും സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിച്ച ചരിത്രമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉണ്ടായപ്പോള്‍ ആര്‍ ബി ഐ അംഗീകാരമുള്ള ജില്ല സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്കാന്‍ അനുമതി നല്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍ ബി ഐയുടെ ഈ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആര്‍ ബി ഐ കൂട്ടുനില്‍ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.