1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mohanan vaidyar found dead at relatives house

മോഹനൻ വൈദ്യർ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മോഹനൻ വൈദ്യർ
പ്രകൃതിചികിത്സകൻ മോഹനൻ വൈദ്യർ തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെമുതല്‍ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
 
അത്ഭുതചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽ പെട്ട വ്യക്തിയാണ് മോഹനൻ വൈദ്യർ. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുകാരിയെ അശാസ്‌ത്രീയമായ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തില്‍ മോഹനന്‍ വൈദ്യരുടെ പേരില്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് മരുന്നുകമ്പനികളുടെ ഗൂഢാലോചനയാണെന്നു പ്രചരിപ്പിച്ചതിനും മോഹനൻ വൈദ്യരുടെ മുകളിൽ കേസുണ്ട്.
 
കൊറോണ വൈറസ്ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിനെ തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചികിത്സ നടത്തുന്നതിൽ നിന്ന് ആരോഗ്യവകുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്‌തിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്വത്ത് തർക്കം മൂത്തു, അച്ഛനെ നഗ്നനാക്കി മർദ്ദിച്ച കേസിൽ മകനും മരു‌മകളും അറസ്റ്റിൽ