മോഹന്‍ ഭാഗവത് ഇന്ന് കൊച്ചിയിലെത്തും

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (08:54 IST)
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് ഇന്ന് കൊച്ചിയിലെത്തും. വൈകുന്നേരം ഏഴു മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന അദ്ദേഹം ആലുവ തന്ത്രവിദ്യാപീഠത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

എസ് എന്‍ ഡി പി പോലുള്ള
സംഘടനകളുമായുണ്ടാക്കിയ ബന്ധം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാനും ആര്‍ എസ് എസിന് പദ്ധതിയുണ്ട്. ആലുവ തന്ത്രപീഠത്തില്‍ നടക്കുന്ന പൊതുപരിപാടി ഒഴികെ ആശയസംവാദം അടക്കമുള്ള പരിപാടികള്‍ക്ക് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

ബുധനാഴ്ച പനമ്പിള്ളി നഗറിലാണ് ആശയസംവാദം നടക്കുക. രാഷ്‌ട്രീയ നിരീക്ഷകര്‍, അഭിഭാഷകര്‍, ആശുപത്രി മേധാവികള്‍ അടക്കം നാല്പതോളം പേരെ മോഹന്‍ ഭാഗവത് കാണും. അതേസമയം, മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അഡ്വ കാളീശ്വരം രാജ്, അഡ്വ ജയശങ്കര്‍ എന്നിവര്‍ പിന്മാറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :