കൊല്ലം|
JOYS JOY|
Last Modified തിങ്കള്‍, 23 നവംബര്‍ 2015 (09:11 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്കുന്ന സമത്വമുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. കാസര്‍കോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. നിരവധി സ്വാമിമാരും മഠാധിപതികളും ചേര്‍ന്നാണ്
സമത്വമുന്നേറ്റയാത്ര ഉദ്ഘാടനം ചെയ്യുന്നത്.
കര്‍ണാടകയിലെ പെജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, സമത്വമുന്നേറ്റ യാത്രയ്ക്ക് ആര്‍ എസ് എസ് പിന്തുണ പ്രഖ്യാപിച്ചു. അടുത്തമാസം അഞ്ചിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കുമ്പോള്‍ പുതിയ പാര്‍ട്ടി നിലവില്‍ വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു.
ഇതിനിടെ, സമത്വമുന്നേറ്റ യാത്രയ്ക്ക് എതിരെ സി പി എം രംഗത്തെത്തി. വര്‍ണാശ്രമ ധര്‍മം സ്ഥാപിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന യാത്രയ്ക്കാണ് വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്കുന്നതെന്ന് കോടിയെറി ബാലകൃഷ്‌ണന്‍ പറഞ്ഞു. വെള്ളാപ്പള്ളി ധരിക്കുന്ന വേഷം പോലും ആര്‍ എസ് എസിന്റേതായി മാറിക്കഴിഞ്ഞെന്ന് വി എസ് പരിഹസിച്ചു.