തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2015 (14:52 IST)
ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായുള്ള രാഷ്‌ട്രീയ ചര്‍ച്ചയില്‍ നിന്ന് സംസ്ഥാനത്തെ രാഷ്‌ട്രിയ നിരീക്ഷകര്‍ പിന്മാറുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം തീരുമാനിച്ചത്.
അഡ്വ കാളീശ്വരം രാജ് ആയിരുന്നു ആദ്യം ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. പിന്നീട്, അഡ്വ ജയശങ്കറും ചര്‍ച്ചയില്‍ നിന്ന് പിന്മാറി. സി പി ഐയുടെ അഭിഭാഷക സംഘടന നേതാവായ ജയശങ്കറിനു മേല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംവാദത്തില്‍ പങ്കെടുക്കുന്നത് ആര്‍ എസ് എസ് ആശയങ്ങളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാളീശ്വരം രാജ് പിന്മാറിയത്.
രാഷ്‌ട്രീയ നിരീക്ഷകരെ കൂടാതെ, അഭിഭാഷകര്‍, പൊതുപ്രവര്‍ത്തകര്‍, ഡോക്‌ടര്‍മാര്‍, ആശുപത്രി ഉടമകള്‍, തുടങ്ങിയവരുമായി ചര്‍ച്ച നടത്താന്‍ ആയിരുന്നു തീരുമാനം.